Modi Inaugurated Projects in Kochi : 4,000 കോടി, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത് മൂന്ന് വൻകിട പദ്ധതികൾ

പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത് മൂന്ന് വൻകിട പദ്ധതികൾ. 4,000 കോടിയുടെ പദ്ധതിയാണ് പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാർഡിൽ നടന്ന പരിപാടിയിൽ ഉദ്ഘാടനം ചെയ്തത്.

കൊച്ചി: നാലായിരം കോടിയുടെ മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷണൽ ഷിപ്പ് റിപയർ ഫെസിലിറ്റി, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാർഡിൽ നടന്ന പരിപാടിയിൽ രാജ്യത്തിന് സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More