ലെക്‌സസ് RX ഇന്ത്യയിൽ അവതരിപ്പിച്ചു; വില അറിയാം

അഞ്ചാം തലമുറ ലെക്‌സസ് RX കഴിഞ്ഞ ദിവസമാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് എസ്‌യുവി അനാച്ഛാദനം ചെയ്‌തത്. പുതിയ ലെക്‌സസ് RXന് രണ്ട് പവർട്രെയിനുകൾ ഉണ്ട്. ലെക്‌സസ് RXന്റെ ബുക്കിംഗ് ഈ വർഷം ആദ്യം ആരംഭിച്ചപ്പോൾ, എസ്‌യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആഡംബര കാർ നിർമ്മാതാവ് അവകാശപ്പെട്ടു. എന്നിരുന്നാലും, എസ്‌യുവി നേടിയ മൊത്തം ബുക്കിംഗുകൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

ലെക്‌സസ് RX രണ്ട് വേരിയന്റുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്– RX 350h ലക്ഷ്വറി ഹൈബ്രിഡ്, RX 500h F Sport+ എന്നിവയാണത്. വേരിയന്റ് തിരിച്ചുള്ള ലെക്‌സസ് RX വിലകൾ (എക്‌സ്-ഷോറൂം) ചുവടെയുണ്ട്.

  • RX 350h – 95.80 ലക്ഷം രൂപ
  • RX 500h – 1.18 കോടി രൂപ

ഉപഭോക്താക്കൾക്ക് മാർക്ക് ലെവിൻസൺ, പാനസോണിക് ഓഡിയോ സിസ്‌റ്റങ്ങൾ തിരഞ്ഞെടുക്കാം. ലെക്‌സസ് RXന് ഡ്രൈവർ സഹായത്തിനുള്ള ഒരു സ്‌റ്റാൻഡേർഡായി ഏറ്റവും പുതിയ ലെക്സസ് സേഫ്റ്റി സിസ്‌റ്റം+ 3.0 ഉണ്ട്. ഡയറക്‌ട്-4-ഡ്രൈവ് ഫോഴ്‌സ് ടെക്‌നോളജി, എച്ച്‌ഇവി സിസ്‌റ്റം, ശക്തമായ ടർബോ ഹൈബ്രിഡ് പ്രകടനം തുടങ്ങിയ സവിശേഷതകളും എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നു.

കണക്റ്റഡ് ഫീച്ചറുകളും സേവനങ്ങളും ലഭിക്കുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ ലെക്സസ് മോഡൽ കൂടിയാണ് RX. ഇതിൽ തന്നെ RX350h ലക്ഷ്വറി ഹൈബ്രിഡിന് എട്ട് കളർ ഓപ്ഷനുകളുണ്ടെങ്കിൽ, RX500h F-Sport+ന് ആറ് കളർ ഓപ്‌ഷനുകളുണ്ട്. സോണിക് കോപ്പറിന്റെ രൂപത്തിൽ ഒരു പുതിയ കളർ ഓപ്ഷൻ ഉണ്ട്.

“കഴിഞ്ഞ ഒരു വർഷത്തിനിടെ, 2021ലെ ലെക്‌സസ് ഇന്ത്യയുടെ വിൽപ്പനയുടെ മൂന്നിരട്ടിയിലധികം വർധിച്ചു. 2023-ൽ അതിന്റെ വിൽപ്പന ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ, ലെക്‌സസ് ഇന്ത്യ ഒമോടേനാഷിയുടെ സ്‌പിരിറ്റ് ഉൾക്കൊള്ളുകയും ഇന്ത്യയിലുടനീളമുള്ള അതിഥികൾക്ക് മാതൃകാപരമായ ഗുണനിലവാരം വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു.” ആഡംബര കാർ നിർമ്മാതാവ് പറഞ്ഞു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More