എംജിയുടെ കുട്ടിക്കൊമ്പൻ 'കോമറ്റ് ഇവി'യുടെ അരങ്ങേറ്റം ഏപ്രിൽ 19ന്

ഇന്ത്യയിൽ സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇലക്ട്രിക് കാർ വിഭാഗം. ടാറ്റ തിയാഗോ ഇവി, സിട്രജൻ e-C3 എന്നിങ്ങനെയുള്ള ഏതാനും മോഡലുകൾ മാത്രമാണ് രാജ്യത്ത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാവുന്ന ഇലക്ട്രിക് കാർ ഓപ്ഷനുകൾ. ഉടൻ തന്നെ മൂന്ന് വാതിലുകളുള്ള എംജി കോമറ്റ് ഇവിയുടെ രൂപത്തിൽ ഒരു പുതിയ ചോയ്‌സ് ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം എംജി കോമറ്റ് ഇവി ഏപ്രിൽ 19ന് ഇന്ത്യയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോൺ ഇവിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് എംജിയുടെ ZS ഇവി. അതിന് ശേഷം എത്തുന്ന കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് കോമറ്റ് ഇവി. എം‌ജി കോമറ്റ് ഇവിക്ക് 2974 എംഎം നീളവും 1631 എംഎം ഉയരവും 1505 എംഎം വീതിയുമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

വീൽബേസിന് 2010 എംഎം നീളമുണ്ടാകും. നാല് സീറ്റുകളുള്ള ഇലക്ട്രിക് കാർ 25kWh ബാറ്ററിയുമായി ഘടിപ്പിച്ച 50kW മോട്ടോർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ 250 കിലോമീറ്ററിനും 300 കിലോമീറ്ററിനും ഇടയിലായിരിക്കും റേഞ്ച്. കൃത്യമായ സാങ്കേതിക സവിശേഷതകൾ അറിയാൻ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടിവരും.

കോമറ്റ് ഇവിയുടെ ആപ്പിൾ ഐപോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇരട്ട-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്‌റ്റിയറിംഗ് വീൽ എം‌ജി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും ഉൾപ്പെടെ ഇരട്ട ഡിസ്‌പ്ലേ സെറ്റ്-അപ്പ് പോലെയുള്ള ക്യാബിനിനുള്ളിലെ മറ്റ് സവിശേഷതകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. മറ്റ് എംജി കാറുകളെപ്പോലെ, കോമറ്റ് ഇവിയും തീർച്ചയായും കണക്റ്റഡ് കാറായിരിക്കും.

കോമറ്റ് EV വലുപ്പത്തിൽ അൽപ്പം ചെറുതായി തോന്നുമെങ്കിലും, ബാഹ്യ രൂപകൽപ്പന വളരെ സവിശേഷമാണ്. എന്നിരുന്നാലും, കോമറ്റ് ഇവി എംജി ലക്ഷ്യമിടുന്ന പുതിയ തലമുറക്കാർ, റോഡുകളിൽ മൂന്ന് ഡോർ കാറുകൾ അധികം കണ്ടിട്ടില്ലെന്ന പ്രത്യേകതയുണ്ട്. പുറം രൂപകൽപ്പനയുടെ കാര്യത്തിലാവട്ടെ എം‌ജി കോമറ്റ് ഇവി നിലവിൽ ഇന്തോനേഷ്യൻ വിപണിയിൽ വിൽക്കുന്ന വുലിംഗ് എയർ ഇവി പോലെയാണ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More