മെഗാപാക്ക് ബാറ്ററികൾ നിർമ്മിക്കാൻ ടെസ്‌ല ഷാങ്ഹായിൽ ഫാക്‌ടറി ആരംഭിക്കും

കാലിഫോർണിയയിലെ മെഗാപാക്ക് ഫാക്‌ടറിയിലെ ഉൽപ്പാദനത്തിന് അനുബന്ധമായി പ്രതിവർഷം പതിനായിരം മെഗാപാക്ക് ഊർജ്ജ ഉൽപന്നം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു ഫാക്‌ടറി ഷാങ്ഹായിൽ തുറക്കുകയാണെന്ന് ടെസ്‌ല ഞായറാഴ്‌ച ഒരു ട്വീറ്റിലൂടെ അറിയിച്ചു. ചൈനീസ് സർക്കാർ മാധ്യമമായ സിൻഹുവയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌തത്.

ഇലോൺ മസ്‌കിന്റെ വാഹന നിർമ്മാണ കമ്പനി ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുമെന്നും 2024 രണ്ടാം പാദത്തിൽ ഉൽപ്പാദനം ആരംഭിക്കുമെന്നും സിൻ‌ഹുവ റിപ്പോർട്ട് ചെയ്‌തു. നിലവിലുള്ള ഒരു വലിയ ഷാങ്ഹായ് പ്ലാന്റ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന് അനുബന്ധമായി, പുതിയ ഫാക്‌ടറിയിൽ തുടക്കത്തിൽ പ്രതിവർഷം 10,000 മെഗാപാക്ക് യൂണിറ്റുകൾ ഉത്പാദിപ്പിക്കും, ഏകദേശം 40 ജിഗാവാട്ട് മണിക്കൂർ ഊർജ്ജ സംഭരണത്തിന് തുല്യമാണിത്.

പുതിയ ഷാങ്ഹായ് പ്ലാന്റിനൊപ്പം, കൂടുതൽ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലേക്ക് ലോകം മാറുന്നതിനനുസരിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഊർജ്ജ സംഭരണത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി, മെഗാപാക്ക് ലിഥിയം-അയൺ ബാറ്ററി യൂണിറ്റുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ചൈനയിലെ മുൻനിര ബാറ്ററി വിതരണ ശൃംഖലയെ ടെസ്‌ല പ്രയോജനപ്പെടുത്തും.

ടെസ്‌ല അരുടെ ഭൂരിഭാഗം വരുമാനവും ഇലക്‌ട്രിക് കാർ ബിസിനസിൽ നിന്നാണ് ഉണ്ടാക്കുന്നത്, എന്നാൽ മസ്‌ക് കമ്പനിയുടെ സൗരോർജ്ജ, ബാറ്ററി ബിസിനസുകളും ഏകദേശം ഒരേ നിലയിലേക്ക് വളർത്താൻ ലക്ഷ്യമിടുന്നു.

ചൈനീസ് ബാറ്ററി ഭീമനായ CATL, ഊർജ്ജ സംഭരണ ​​ബാറ്ററി വിതരണത്തിൽ ടെസ്‌ല ഉൾപ്പെടെയുള്ള ക്ലയന്റുകളുമായുള്ള സഹകരണം ശക്തമാക്കുകയാണ്, കമ്പനി ചെയർമാൻ റോബിൻ സെങ് ബാറ്ററികൾ പ്രധാനമായും ഉപയോഗിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളേക്കാൾ (EV) വലിയൊരു വിപണിയാണ്  പ്രതീക്ഷിക്കുന്നത്.

കാലിഫോർണിയയിലെ ലാത്‌റോപ്പിൽ പ്രതിവർഷം 10,000 മെഗാപാക്കുകൾ നിർമ്മിക്കാൻ കഴിവുള്ള, ഒരു മെഗാഫാക്‌ടറി ടെസ്‌ലയ്ക്ക് സ്വന്തമായുണ്ട്. 2019ൽ ഷാങ്ഹായിൽ മോഡൽ 3 കാറുകൾ നിർമ്മിച്ച് തുടങ്ങിയ കമ്പനി ഇപ്പോൾ ആഴ്‌ചയിൽ 22,000 യൂണിറ്റ് കാറുകൾ വരെ നിർമ്മിക്കാൻ പ്രാപ്‌തമാണ്. ടെസ്‌ല അതിന്റെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള ഓട്ടോമേക്കിംഗ് പ്ലാന്റായ ഗിഗാഫാക്‌ടറി ഷാങ്ഹായുടെ, വാർഷിക ശേഷി 450,000 യൂണിറ്റുകളായി വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞ മേയിൽ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിലെ EV വിൽപ്പന വളർച്ച 2023ലെ ആദ്യ രണ്ട് മാസങ്ങളിൽ 20.8 ശതമാനമായി ആയി കുറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 150 ശതമാനം ആയിരുന്നു വളർച്ച.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More