ഇന്നത്തെ ദിനം നിങ്ങളുടേതാകാം; കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 80 ലക്ഷം സ്വന്തമാക്കാൻ മണിക്കൂറുകൾ മാത്രം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയും ലഭ്യമാകും
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയും ലഭ്യമാകും.
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 514 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഇന്നത്തെ ലക്ഷാധിപതിയാരാകുമെന്ന് ഇന്ന് മൂന്ന് മണിക്ക് അറിയാൻ കഴിയും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. 1 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേരുടെ കൈകളിലേക്കാണ് എത്തുക.
കഴിഞ്ഞയാഴ്ചത്തെ കാരുണ്യ പ്ലസ് KN 513 ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ PP 146330 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം കൊല്ലത്താണ് ലഭിച്ചത്. PY 808583 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം.