എന്റെ പ്രിയപ്പെട്ട കുടുംബാഗങ്ങളെ’; കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പൗരന്മാർക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഓരോന്നും എണ്ണിയെണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. പാരമ്പര്യത്തിലും ആധുനികതയിലും ഊന്നൽ നൽകി ഇന്ത്യ മുന്നേറുന്നതെന്നും പ്രധാനമന്ത്രി കുറിക്കുന്നു. ജിഎസ്ടി മുതൽ പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ രാജ്യത്തെ എല്ലാ പൗരന്മാർക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി, 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കം 10 വർഷക്കാലത്തെ തന്റെ ഭരണനേട്ടങ്ങൾ എണ്ണിയണ്ണിപറഞ്ഞാണ് പ്രധാനമന്ത്രിയുടെ കത്ത്. ‘എന്റെ പ്രിയപ്പെട്ട കുടുംബാഗങ്ങളെ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്.
നമ്മുടെ പങ്കാളിത്തം ഒരു ദശാബ്ദം പൂർത്തിയാക്കുന്നതിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. രാജ്യത്തെ 140 കോടി വരുന്ന ജനങ്ങളുടെ പിന്തുണയും വിശ്വാസവുമാണ് തനിക്ക് പ്രചോദനമായത് എന്നും പ്രധാനമന്ത്രി കത്തിൽ ആമുഖമായി പറയുന്നു. ഒരു വികസിത് ഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റാൻ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം തേടിയിട്ടുണ്ട്.