ആവേശപ്പോരിൽ മുംബൈ മിറ്റിയോഴ്സിനെ വീഴ്ത്തി അഹമ്മദാബാദ് ഡിഫൻഡേഴ്സ്
Prime Volleyball League: പ്രൈം വോളിബോൾ ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് വിജയം. വീഴ്ത്തിയത് മുംബൈ മിറ്റിയോഴ്സിനെ
റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദാബാദ് ഡിഫൻഡേഴ്സ് മിന്നും ജയം. വെള്ളിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് നിലവിലെ ചാമ്പ്യൻമാർ തോൽപ്പിച്ചു. സ്കോർ:15–12, 15–11, 14–16, 13–15,15–13). അഹമ്മദാബാദിന്റെ നന്ദഗോപാലാണ് കളിയിലെ താരം.
നാലാം ജയത്തോടെ അഹമ്മദാബാദ് ഒന്നാമതെത്തി. മുംബൈയെ മറികടന്നു.
നന്ദയുടെ ആക്രമണങ്ങൾ തുടക്കത്തിൽതന്നെ മുംബൈക്ക് വെല്ലുവിളി ഉയർത്തി. അതേസമയം മുത്തുസാമി അപ്പാവു അറ്റാക്കർമാർക്ക് വേഗത്തിൽ അവസരമൊരുക്കികൊണ്ടിരുന്നു. എൽ എം മനോജ് മധ്യനിരയിൽനിന്ന് പിന്തുണ നൽകി. ഷമീം തകർപ്പൻ നീക്കങ്ങളുമായി നിന്നെങ്കിലും അഹമ്മദാബാദിനെ തടയാനായില്ല. അതിനിടെ അമിത് ഗുലിയ മുംബൈക്ക് വേണ്ടി പോയിന്റുകൾ നേടാൻ തുടങ്ങി. പക്ഷേ, മാക് സെനിക്കയുടെ തകർപ്പൻ ആക്രമണം അഹമ്മദാബാദിന് ലീഡൊരുക്കി.